Advertisement

ഡൽഹി എയിംസിൽ അതിക്രമം നടത്തിയെന്ന കേസ്: സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവുശിക്ഷ

March 23, 2021
Google News 1 minute Read

ഡൽഹി എയിംസിൽ അതിക്രമം നടത്തിയെന്ന കേസിൽ ആംആദ്മി എംഎൽഎ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ് ശിക്ഷ. വിചാരണക്കോടതിയുടെ വിധി ഡൽഹി സെഷൻസ് കോടതി ശരിവച്ചു.

2016 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. തടവിന് പുറമേ സോംനാഥിന് ഒരു ലക്ഷം രൂപ പിഴ ശിക്ഷയും അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡെ വിധിച്ചു.

2016 സെപ്റ്റംബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോംനാഥ് ഭാരതിയും മുന്നൂറോളം പേരടങ്ങിയ ജനക്കൂട്ടവും എയിംസിന്റെ മതിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തുവെന്നാണ് പ്രോസിക്യൂഷൻ വാദം. സോംനാഥ് ഭാരതിക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചുവെന്ന് കോടതി നിരീക്ഷിച്ചു.

Story Highlights- AIIMS, somnath bharti

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here