ജി ആർ ഇന്ദുഗോപന്റെ ചെറുകഥ ആസ്പദമാക്കിയുള്ള ചിത്രം ‘വൂൾഫ്’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

ജി ആർ ഇന്ദുഗോപന്റെ ചെറുകഥ ആസ്പദമാക്കിയുള്ള വൂൾഫ് എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. മഞ്ജു വാരിയരാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. നേരത്തെ തന്നെ സിനിമയുടെ ഫോട്ടോകൾ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ മോഷൻ പോസ്റ്ററും ശ്രദ്ധേയമാകുകയാണ്.
ഷാജി അസീസ് സംവിധാനം ചെയ്യുന്ന വൂൾഫ് ത്രില്ലർ ചിത്രമാണ്. സംയുകത മേനോൻ , അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചുരുങ്ങിയ കഥാപാത്രങ്ങൾ മാത്രമുള്ള ഇമോഷണൽ ത്രില്ലർ ആയിരിക്കും ചിത്രം. സസ്പെന്സിനും ചിത്രം പ്രാധാന്യം നൽകുന്നു.
ചിത്രത്തിന്റെ പോസ്റ്റർ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഷെയർ ചെയ്തിട്ടുണ്ട്. ജി ആർ ഇന്ദുഗോപന്റെ കഥയാണ് സിനിമയ്ക്ക് ആധാരം എന്നതാണ് പ്രധാന പ്രത്യേകത. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്നു.
Read Also :ജയലളിതയായി കങ്കണ; തലൈവിയിലെ പുതിയ ചിത്രങ്ങൾ
രഞ്ജിൻ രാജ് ചിത്രത്തിന്റെ സംഗീതവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവഹിക്കുന്നു.
Story Highlights- Wolf Malayalam Movie Motion Poster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here