ആമിർ ഖാന് കൊവിഡ്

ബോളിവുഡ് താരം ആമിർ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ആമിർ ഖാന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ആമിർ ഖാൻ. കൊവിഡ് മാനദണ്ഡങ്ങൾ ആമിർ പാലിക്കുന്നുണ്ടെന്നും അദ്ദേഹവുമായി അടുത്ത ദിവസങ്ങളിൽ ഇടപഴകിയവർ നിരീക്ഷണത്തിൽ പോകണമെന്നും മാനേജർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

നേരത്തെ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായി, രൺബീർ കപൂർ, താര സുതാരിയ, മനോജ് ബാജ്‌പേയി, സിദ്ദാർത്ഥ് ചതുർവേദി തുടങ്ങിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Story Highlights-Covid 19, Aamir khan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top