‘സൗത്ത് ഇന്ത്യൻ സ്വീപ്പ്’, മരക്കാറിനും ധനുഷിനും അഭിനന്ദനമറിയിച്ച് അമൂൽ ഇന്ത്യ
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ മരക്കാർ അറബിക്കടലിന്റെ സിംഹത്തിനും നടൻ ധനുഷിനും അഭിനന്ദനങ്ങളുമായി അമൂൽ ഇന്ത്യ. കുഞ്ഞാലി മരക്കാറും അസുരനിലെ ധനുഷുമാണ് അമൂലിന്റെ പോസ്റ്ററിൽ. ‘സൗത്ത് ഇന്ത്യൻ സ്വീപ്പ്’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ.
67-ാംമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമാണ് പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ലഭിച്ചത്. മികച്ച വിഷ്വൽ ഇഫക്റ്റ്സിനും മികച്ച വസ്ത്രാലങ്കാരത്തിനും മരക്കാർ പുരസ്‌കാരം നേടി. മെയ് 13 -നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
ബോളിവുഡ് താരം മനോജ് വാജ്‌പേയിക്കൊപ്പമാണ് ധനുഷ് മികച്ച നടനുള്ള അവാർഡ് പങ്കിട്ടത്. വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ധനുഷിന് പുരസ്‌കാരം ലഭിച്ചത്.
Read Also : മികച്ച നടനായി ധനുഷും മനോജ് ബാജ്‌പേയും; കങ്കണ മികച്ച നടി; വിജയ് സേതുപതിക്കും പുരസ്‌കാരം
Story Highlights- Amul India New Poster ” South Indian Sweep ”, Proud National Award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here