വിൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിന്റെ പിതാവ് അന്തരിച്ചു

Kieron Pollard's Father Dies

വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിൻ്റെ പിതാവ് അന്തരിച്ചു. ഐപിഎലിൽ മുംബൈ ഇന്ത്യൻസ് താരമായ പൊള്ളാർഡ് തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മരണവിവരം അറിയിച്ചത്. പിതാവുമായി നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടായിരുന്നു പോസ്റ്റ്. മുംബൈ ഇന്ത്യൻസ് മുൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ സച്ചിൻ തെണ്ടുൽക്കർ പൊള്ളാർഡിൻ്റെ പിതാവിന് ആദരാഞ്ജലി അർപ്പിച്ചു.

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights- Kieron Pollard’s Father Dies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top