Advertisement

ഇത് അഷന്ത് ഷാ; അഭിനയിച്ച മൂന്ന് ചിത്രങ്ങൾക്കും അംഗീകാരം ലഭിച്ച കൊച്ചു താരം

March 24, 2021
Google News 2 minutes Read

അഭിനയിച്ച മൂന്ന് ചിത്രങ്ങൾക്കും അംഗീകാരം നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഒരു കൊച്ചു താരം. തൃപ്പൂണിത്തുറ സ്വദേശിയായ അഷന്ത്. കെ. ഷായാണ് അഭിനയിച്ച മൂന്ന് ചിത്രങ്ങൾക്കും അംഗീകാരം നേടിയത്. നടൻ മണികണ്ഠനാണ് ഫേ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

നാടക പ്രവർത്തകനും കോ ആക്ടറുമായ ഷാബു. കെ. മാധവന്റേയും ഷാന്റി. വി. രാജിന്റെയും മകനാണ് അഷന്ത്. ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് അഷന്തിന് സുവർണ ചകോരം ലഭിച്ചിരുന്നു. ലാലി ബേല എന്ന രണ്ടാമത്തെ ചിത്രത്തിന് സംസ്ഥാന അവാർഡ് പ്രത്യേക പരാമർശം ലഭിച്ചു. ദേശീയ പുരസ്‌കാരം ലഭിച്ച ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും അഷന്ത് അഭിനയിച്ചിരുന്നു.

മണികണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇത് അഷന്ത്. കെ. ഷാ…. ഞങ്ങളുടെ നാടിന്റെ അഭിമാനം. തൃപ്പൂണിത്തുറയുടെ പുത്തൻ താരോദയം. അഭിനയിച്ച മൂന്ന് ചിത്രങ്ങൾക്കും അംഗീകാരങ്ങൾ. ആദ്യ ചിത്രം ശ്രീ ജയരാജ് സാർ സംവിധാനം ചെയ്ത ‘ഒറ്റാൽ ‘ എന്ന ചിത്രത്തിൽ മികച്ച പ്രകടനത്തിന് സുവർണ ചകോരം അവാർഡ്. ‘ലാലി ബേല’ എന്ന രണ്ടാമത്തെ ചിത്രത്തിന് കേരളാ സംസ്ഥാന അവാർഡ് പ്രത്യേക പരാമർശം. മൂന്നാമത്തെ ചിത്രമായ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായ പ്രിയദർശൻ സാർ സംവിധാനം ചെയ്ത മോഹൻലാൽ സർ നായകനായി അഭിനയിച്ച’മരക്കാർ അറബിക്കടലിന്റെ സിംഹം ‘ എന്ന ചിത്രത്തിൽ ഭാഗമാവാനും ഞങ്ങളുടെ ചന്ദു കുട്ടന് കഴിഞ്ഞു. അഷന്ത്. കെ. ഷാ എന്ന ചന്തു എന്റെ സുഹൃത്തും സഹോദരതുല്യനും നാടക പ്രവർത്തകനും കോ ആക്ടറുമായ ഷാബു. കെ. മാധവന്റേയും ഷാന്റി. വി. രാജിന്റെയും മകനാണ്. ചന്തുവിന് എന്റെ എല്ലാ ആശംസകളും. തൃപ്പൂണിത്തുറയുടെ പ്രതീക്ഷയാണ്. മലയാള സിനിമക്ക് ഒരു വാഗ്ദാനവുമാണ് അഷന്ത് ഷാ.

Story Highlights- Ashanth k shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here