Advertisement

മുഖ്യമന്ത്രിക്ക് മറുപടിയുമായി എന്‍എസ്എസ്; വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗത്തില്‍

March 24, 2021
Google News 0 minutes Read

സര്‍ക്കരിനെതിരായ എന്‍എസ്എസ് നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എന്‍എസ്എസ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചോ മറ്റ് വിവാദങ്ങളെ സംബന്ധിച്ചോ എന്‍എസ്എസ് ഒരിക്കലും പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയമായി എന്‍എസ്എസ് ഇപ്പോഴും സമദൂരത്തില്‍ തന്നെയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എന്‍എസ്എസിനെയോ അതിന്റെ നേതൃത്വത്തെയോ ഇക്കാരണങ്ങള്‍ പറഞ്ഞ് വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലാണെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരിനോട് പ്രധാനമായി എന്‍എസ്എസ് ആവശ്യപ്പെട്ടത് മൂന്ന് കാര്യങ്ങളാണ്. ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച് വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട് എടുക്കണം, ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ 10 ശതമാനം സാമ്പത്തിക സംവരണം കേരളത്തിലും നടപ്പാക്കണം, സാമൂഹ്യപരിഷ്‌കര്‍ത്താവും സമുദായാചാര്യനുമായ മന്നത്തു പത്മനാഭന്റെ ജന്മദിനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതു അവധിയായി പ്രഖ്യാപിച്ചത് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം.

ഈ മൂന്ന് കാര്യങ്ങള്‍ സംബന്ധിച്ചാണ് എന്‍എസ്എസ് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ ശബരിമലയിലെ യുവതി പ്രവേശന വിഷയം ഇപ്പോഴും എവിടെ നില്‍ക്കുന്നു എന്ന് ജനങ്ങള്‍ക്കറിയാം. ഈ മൂന്ന് ആവശ്യങ്ങളിലും എന്ത് രാഷ്ട്രീയമാണുള്ളത് എന്ന് ഇതിനെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി എന്‍എസ്എസിനെ വിമര്‍ശിക്കുന്നവര്‍ വ്യക്തമാക്കട്ടെ. ഇതിലൊന്നും പൊതുസമൂഹത്തിന് സംശയത്തിനിടയില്ലെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here