കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി എം സുരേഷ് ബാബു എന്‍സിപിയിലേക്ക്

p m suresh babu

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് പി എം സുരേഷ് ബാബു എന്‍സിപിയില്‍ ചേരും. മറ്റന്നാള്‍ കോഴിക്കോട്ട് നടക്കുന്ന യോഗത്തില്‍ പി സി ചാക്കോ സുരേഷ് ബാബുവിന് എന്‍സിപി അംഗത്വം നല്‍കും.

കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നേരത്തെ സുരേഷ് ബാബുവിനെ മാറ്റിയിരുന്നു. 26ാം തിയതിയായിരിക്കും സുരേഷ് ബാബു എന്‍സിപിയില്‍ ചേരുകയെന്നും വിവരം. പി സി ചാക്കോയുമായും സുരേഷ് ബാബുവിന് മികച്ച ബന്ധമാണുള്ളത്. സുരേഷ് ബാബു പാര്‍ട്ടിയിലെത്തുന്നതില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ അടക്കമുള്ളവര്‍ സന്തോഷം പ്രകടിപ്പിച്ചു.

Story Highlights: Malayalam techno-horror movie Chathur Mukham

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top