Advertisement

ബിഹാര്‍ നിയമസഭയിലെ പൊലീസ് അതിക്രമം; ശക്തമായി പ്രതിഷേധിക്കാന്‍ പ്രതിപക്ഷം

March 24, 2021
1 minute Read

ബിഹാര്‍ നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസിന്റെ ക്രൂരനടപടിയില്‍ വ്യാപക പ്രതിഷേധം. ബിഹാറില്‍ ജനാധ്യപത്യമില്ലാതായെന്നും മുഖ്യമന്തി നിതീഷ് കുമാര്‍ ബിജെപിയുടെ വക്താവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ്‌ ചെയ്തു.

ഇന്ന് രാജ്യസഭയില്‍ സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ട് ആര്‍ജെഡി നോട്ടിസ് നല്‍കിയിട്ടുണ്ട്. അതേസമയം തെരുവില്‍ അക്രമം അഴിച്ചുവിടാന്‍ നേതൃത്വം നല്‍കി എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ ഇട്ടു.

Read Also : ലാലു പ്രസാദ് യാദവ് എന്‍ഡിഎ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം; സിബിഐ അന്വേഷണത്തിന് ബിഹാര്‍ സര്‍ക്കാര്‍

ബിഹാര്‍ നിയമസഭയില്‍ ഇന്നലെ ബിഹാര്‍ സ്‌പെഷ്യല്‍ ആംഡ് പൊലീസ് ബില്‍ പാസാക്കിയ സാഹചര്യമാണ് അക്രമ സംഭവത്തിലേക്ക് നയിച്ചത്. പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ പൊലീസ് ക്രൂരമായാണ് നേരിട്ടത്. വനിതകള്‍ അടക്കമുള്ള അംഗങ്ങളെ പൊലീസ് വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top