നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ഭേദഗതി ബിൽ രാജ്യസഭ പാസാക്കി

നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ബിൽ.
മാർച്ച് 22 ന് ലോക്‌സഭ ബിൽ പാസാക്കിയിരുന്നു. പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയി. ഇന്ത്യൻ ജനാധിപത്യത്തിലെ ദുർദിനമാണെന്ന് അരവിന്ദ് കേജ്രിവാൾ പ്രതികരിച്ചു. ജനങളുടെ അധികാരത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കേജ്രിവാൾ പറഞ്ഞു.
കോൺഗ്രസ്, ശിവ സേന, എൻസിപി, എസ്പി, ബിഎസ്പി ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ ബില്ലിനെതിരെ രംഗത്തുവന്നു. നരേന്ദ്ര മോദി സർക്കാർ ജനാധിപത്യം തകർക്കുകയാണെന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപിച്ചു.
Story Highlights- rajyasabha passes national capital territory of delhi amendment bill 2021
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here