തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ അറിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സി-വിജിൽ ആപ്പ്

തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ അറിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സി-വിജിൽ ആപ്ലിക്കേഷൻ. നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഏതു തരം പരാതികളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സി-വിജിൽ എന്ന ആപ്ലിക്കേഷനിലൂടെ അയക്കാം. ഈ ആപ്പ് വഴി അയക്കുന്ന പരാതികളിന്മേൽ ഉടനടി നടപടി എടുക്കുമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പു നൽകുന്നു.
ചട്ടലംഘനം കണ്ടാൽ അത് മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി സി-വിജിൽ ആപ്പ് വഴി ജില്ലാ തെരഞ്ഞെടുപ്പ് സെന്ററുകളിലേയ്ക്ക് അയക്കാം. അവിടുന്ന് സന്ദേശം അതാത് നിയമസഭാ മണ്ഡലം സ്‌ക്വാഡുകൾക്ക് കൈമാറും. അവർ സ്ഥലത്ത് എത്തി നടപടി സ്വീകരിക്കുകയും സ്വീകരിച്ച നടപടി ഉടൻ റിട്ടേർണിംഗ് ഓഫിസറുടെ പ്രതികരണം ആപ്പിലൂടെ പരാതിക്കാരന് അറിയാൻ കഴിയും. മൊബൈൽ ഫോണിൽ എളുപ്പത്തിൽ ഉപയോഗിക്കാനാകും വിധമാണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.
ചട്ടലംഘനം നടന്ന സ്ഥലത്ത് നേരിട്ട് പോയി എടുത്ത ചിത്രങ്ങൾ മാത്രമേ ഈ ആപ്പു വഴി അയക്കാൻ സാധിക്കുകയുള്ളു. മറ്റുള്ളവർ എടുത്ത് കൈമാറി കിട്ടിയ ചിത്രങ്ങൾ അയക്കാൻ സാധിക്കില്ല. പരാതിക്കാരന് നേരിട്ടു ബോധ്യമായ പരാതി മാത്രമേ അയയ്ക്കാൻ കഴിയു എന്ന് ചുരുക്കം. അതിനാൽ വ്യാജമായ പരാതികൾ ഒഴിവാക്കാൻ സാധിക്കും. നടപടിക്രമങ്ങൾ ലഘൂകരിക്കാനും പ്രചാരണഘട്ടത്തിലെ നിയമ ലംഘനങ്ങൾ കണ്ടെത്താനും ഒട്ടേറെ നൂതന വിദ്യകൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപം നൽകിയിട്ടുണ്ട്.
ഇവിജിൽ പ്ലേസ്റ്റോറിൽ ലഭ്യമാണ്.
Story Highlights- c vigil app to register complaints regarding election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here