കണ്ണൂരിൽ അയൽവാസികൾ തമ്മിൽ തർക്കം; ഒരാൾ വെടിയേറ്റ് മരിച്ചു

kannur man shot neighbor

കണ്ണൂർ ചെറുപുഴയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു. കാനംവയൽ സ്വദേശി സെബാസ്റ്റ്യൻ എന്ന ബേബി ആണ് മരിച്ചത്. പ്രതിയായ ടോമിയെ പിടികൂടാനായില്ല.

കർണാടക വനത്തിനോട് ചേർന്നുള്ള ചെറുപുഴ കാനംവയലിൽ രാവിലെ എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. ചേനാട്ട് കൊല്ലിയിലെ കൊങ്ങോലയിൽ സെബാസ്റ്റ്യൻ എന്ന ബേബി ആണ് കൊല്ലപ്പെട്ടത്. 62 വയസായിരുന്നു. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ അയൽവാസിയായ ടോമിയെ സെബാസ്റ്റ്യൻ ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. തുടർന്ന് ടോമി വീടിനുള്ളിൽ നിന്ന് തോക്കെടുത്ത് സെബാസ്റ്റ്യന് നേരെ വെടിയുതിർക്കുകയായിരുന്നു.

നെഞ്ചിന്വെടിയേറ്റ സെബാസ്റ്റ്യനെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ ടോമി തോക്കുമായി കർണാടക വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനായിട്ടില്ല. തോക്കിന് ലൈസൻസും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Story Highlights- kannur man shot neighbor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top