Advertisement

കടക്കൽ ചന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയൻറെ കഥയല്ല ; വിശദീകരണവുമായി അണിയറ പ്രവർത്തകർ

March 25, 2021
Google News 2 minutes Read

മമ്മൂട്ടി നായകനാകുന്ന ‘വൺ’ സിനിമ മുഖ്യമന്ത്രി പിണറായി വിജയൻറെ കഥയല്ലെന്ന് അണിയറപ്രവർത്തകർ. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് റിലീസ് ചെയ്യപ്പെടുന്ന സിനിമകൾക്കെതിരെ ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് അണിയറ പ്രവർത്തകരുടെ വിശദീകരണം.

‘പൊതുജനങ്ങളുടെ വീക്ഷണ കോണിൽ നിന്നാണ് നമ്മൾ കഥയെ സമീപിച്ചിട്ടുള്ളത്. വിഷയത്തെ മുൻവിധിയോടെ എടുത്തിട്ടില്ല. നിലവിലെ മന്ത്രിസഭയുമായോ മുഖ്യമന്ത്രിയുമായോ ബന്ധിപ്പിക്കുന്ന ഒന്നും സിനിമയിലില്ല’. തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും പറഞ്ഞു.

‘കഥാപാത്രം വസ്തുനിഷ്ഠമാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സിനിമയിൽ മുഖ്യമന്ത്രിക്ക് ഒരു ലക്ഷ്യമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം സിനിമയിലെ കേന്ദ്രകഥാപാത്രമാകുന്നത് ‘- സഞ്ജയ് വിശദീകരിച്ചു.

സന്തോഷ് വിശ്വനാഥനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വാനാഥന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രംകൂടിയാണ് വണ്‍. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം നാളെ പ്രദർശനത്തിനെത്തും.

മുരളി ഗോപി, ജോജു ജോര്‍ജ്, ജഗദീഷ്, സംവിധായകന്‍ രഞ്ജിത്, സലീം കുമാര്‍, നിമിഷ സജയന്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, അലന്‍സിയര്‍, സുധീര്‍ കരമന, രശ്മി ബോബന്‍, അര്‍ച്ചന മനോജ് തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

Story Highlights- Mammootty Film ONE Not Pinarayi Vijayan’s Story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here