സര്‍വേകളില്‍ വിശ്വാസമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

mullappally ramachandran fb post accepting flaw in candidates

സര്‍വേകളില്‍ വിശ്വാസമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോകസഭാ തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കും. വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ ശക്തമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്നും മുല്ലപ്പള്ളി.

സോളാര്‍ വിവാദത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. ഉള്ളറകള്‍ വ്യക്തമാക്കാന്‍ കൃത്യമായ അന്വേഷണം വേണം. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മുല്ലപ്പള്ളി.

സിപിഐഎം- ബിജെപി ധാരണ സജീവമാണ്. സ്വര്‍ണക്കടത്തിലെ ദുരൂഹ മരണത്തില്‍ അമിത് ഷാ ഒളിച്ചുകളിക്കുന്നു. മരണത്തില്‍ സത്യം പറയാതെ അമിത് ഷായും പിണറായിയും ചോദ്യം ചോദിച്ച് കളിക്കുകയാണെന്നും മുല്ലപ്പള്ളി. കന്യാസ്ത്രീകള്‍ക്ക് എതിരായ ആക്രമണം ഹിന്ദുത്വ ഭീകരതയുടെ മുഖമാണ്. ആശങ്ക അറിയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കും. യു പി സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Highlights- mullappally ramachandran, survey

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top