ഗംഗുംഭായ് വിവാദത്തിൽ ; ആലിയ ഭട്ടിനും, സഞ്ജയ് ലീല ബൻസാലിക്കുമെതിരെ മാനനഷ്ടക്കേസ്

ഗംഗുംഭായ് കത്ത്യവാടി സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്ജയ് ലീല ബൻസാലി, നടി ആലിയ ഭട്ട്, തിരക്കഥാകൃത്തുക്കൾ എന്നിവർക്കെതിരെ സമൻസ്, ക്രിമിനൽ മാനനഷ്ട കേസുമായി ബന്ധപ്പെട്ട് അഡീഷനൽ ചീഫ് മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്. മേയ് 21 ന് മുമ്പ് കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം.
കാമാത്തിപുരയിലെ ഗംഗുഭായുടെ വളർത്തുമകനെന്ന് അവകാശപ്പെടുന്ന ബാബു രാവ്‌ജിഷായാണ് സിനിമയിലെ പ്രമുഖർക്കെതിരെ മാനനഷ്ട കേസ് നൽകിയിരിക്കുന്നത്. ഹുസൈൻ സൈയ്ദിയുടെ പുസ്തകമായ മാഫിയ ക്യൂൻസ് ഓഫ് മുംബൈ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പുസ്‌തകത്തിലെ ഗംഗുഭായ് ഗംഗുഭായ് കത്ത്യവാടിയെക്കുറിച്ചുള്ള കാര്യങ്ങൾ അപകീർത്തികരമായി പരാമർശിച്ചിരിക്കുകയാണെന്നും പ്രശസ്തിക്കും പണത്തിനും വേണ്ടി അമ്മയുടെ പേര് കളങ്കപ്പെടുത്തുന്നുവെന്നും പരേതനായ അമ്മയുടെ സ്വകാര്യത ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ബാബു രാവ്‌ജി പരാതി നൽകിയത്. അതിനാൽ സിനിമ നിരോധിക്കണമെന്നാണ് രാവ്ജിയുടെ ആവശ്യം. നേരത്തെ മുംബൈ സിവിൽ കോടതിയെ ബാബു രാവ്‌ജി സമീപിച്ചെങ്കിലും കോടതി ഹർജി നിരസിച്ചിരുന്നു. പുസ്‌തകം പ്രസിദ്ധീകരിക്കുന്നത് നിർത്തണമെന്നും സിനിമയും നിരോധിക്കണമെന്നായിരുന്നു ബാബു രാവ്‌ജി ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, പുസ്‌തകം 2011 ൽ പബ്ലിഷ് ചെയ്തതാണെന്നും 2020 ഡിസംബറിലാണ് ഹർജി സമർപ്പിച്ചിരുന്നതെന്നും ചൂണ്ടികാട്ടി കോടതി ആവശ്യം നിരസിക്കുകയായിരുന്നു.
ഗംഗുഭായിയുടെ വളർത്തുമകനാണെന്ന് തെളിയിക്കാൻ കഴിയുന്ന രേഖകളൊന്നും ബാബു രാവ്‌ജിയുടെ കൈവശമില്ലന്നും കോടതി നിരീക്ഷിച്ചു.
Story Highlights- Mumbai Court Issues Summons to Sanjay Leela Bhansali, Alia batt in Defamation case related to Gangubai Kathiawadi Movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here