പാലാരിവട്ടം മേൽപ്പാലത്തിലെ കമ്പിയും സിമന്റും കട്ട് കൊണ്ടുപോയത് കമ്മ്യൂണിസ്റ്റുകാരല്ല; ഇബ്രാഹിംകുഞ്ഞിനെതിരെ പി രാജീവ്

p rajeev against ibrahimkunju

മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ കളമശ്ശേരിയിലെ ഇടത് സ്ഥാനാർത്ഥി പി രാജീവ്. ഇബ്രാഹിംകുഞ്ഞ് മതിഭ്രമം സംഭവിച്ച പോലെയാണ് സംസാരിക്കുന്നതെന് രാജീവ് 24 നോട് പറഞ്ഞു.

കമ്യൂണിസ്റ്റുകാർ വേട്ടയാടി രോഗിയാക്കി എന്ന് ഇബ്രാഹിംകുഞ്ഞ് പറയുന്നു, എന്നാൽ പാലാരിവട്ടം മേൽപ്പാലത്തിലെ കമ്പിയും സിമന്റും കട്ട് കൊണ്ടുപോയത് കമ്മ്യൂണിസ്റ്റുകാരല്ല എന്ന് പി രാജീവ് മറുപടിയായി പറഞ്ഞു. എതിരാളിയെ പരാജയപ്പെടുത്താൻ എന്തു നുണയും പ്രചരിപ്പിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Story Highlights- p rajeev against ibrahimkunju

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top