വെഞ്ഞാറമ്മൂട് സജീവ് വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

വെഞ്ഞാറമൂട് സജീവ് വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും. മദപുരം ഉണ്ണി, സനൽ സിംഗ്, മഹേഷ് എന്നിവർക്കാണ് ശിക്ഷ.തിരുവനന്തപുരം സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷക്ക് പുറമെ 1 ലക്ഷം രൂപ പിഴയും പ്രതികൾ അടയ്ക്കണം.

2008 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സജീവിന്റെ സഹോദരൻ സനോജുമായി ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സനോജിനെ ആക്രമിക്കാൻ എത്തിയ പ്രതികൾ സജീവിനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കേസിൽ തെളിവുകളെല്ലാം പ്രതികൾക്ക് എതിരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വെഞ്ഞാറമ്മൂട് ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ് മിഥിലാജ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ രണ്ടും മൂന്നും പ്രതികളാണ് ഉണ്ണിയും സനൽ സിംഗും.

Story Highlights- Venjarammoodu sajeev murder case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top