മമ്മൂട്ടി ആരാധകന്‍; പുതിയ ചിത്രത്തില്‍ ‘മമ്മൂക്ക ദിനേശനായി’ സൂരി

പുതിയ സിനിമയില്‍ മമ്മൂട്ടി ആരാധകനാകാന്‍ ഒരുങ്ങി തമിഴ് ചലച്ചിത്രതാരം സൂരി. വേലനിലാണ് താരം കടുത്ത മമ്മൂട്ടി ആരാധകനായി എത്തുന്നത്. മുഗേന്‍ റാവു നായകനായെത്തുന്ന പുതിയ ചിത്രമാണ് വേലന്‍. നവാഗതനായ കവിന്‍ മൂര്‍ത്തി ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നു.
പൊള്ളാച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് വേലന്‍. അതേസമയം മമ്മൂക്ക ദിനേശന്‍ എന്ന കഥാപാത്രമായാണ് സൂരി ചിത്രത്തിലെത്തുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി താരം മലയാളം പഠിച്ചുവെന്നും പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു.
പാലക്കാടുകാരനാണ് മമ്മൂക്ക ദിനേശന്‍ എന്ന കഥാപാത്രം. ഹരീഷ് പേരാടി, പ്രഭു, തമ്പി രാമയ്യ, ടി എം കാര്‍ത്തിക് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
Story highlights: Actor Soori will be playing a crucial role in Velan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here