കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് സമ്മിശ്ര പ്രതികരണം

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് രാജ്യത്ത് സമ്മിശ്ര പ്രതികരണം. റെയിൽ-റോഡ് ഗതാഗതത്തെ വിവിധ ഇടങ്ങളിൽ ബന്ദ് തടസ്സപ്പെടുത്തി. ഡൽഹി,അംബാല, ഫിറോസാബാദ് ഡി വിഷനുകളിലായി 44 ഇടങ്ങളിൽ തീവണ്ടി സർവ്വീസ് തടസ്സപ്പെട്ടു. 4 ശതാബ്ദി ടെയിനുകൾ റദ്ദ് ചെയ്തു. ഉത്തർപ്രദേശ് സിക്കന്ദർപൂരിൽ പ്രതിഷേധിച്ച 20 കർഷകനേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാരത്ബന്ദിന് നേതൃത്വം നൽകിയ കർഷക നേതാവ് യുദ്ധ്‌വീർ സിങ്ങിനെ അഹമ്മദാബാദിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
അഹമ്മദാബാദിൽ വാർത്താ സമ്മേളനം നടത്തുന്നതിനിടെ മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്നാരോപിച്ചായിരുന്നു പൊലീസ് നടപടി. ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ബന്ദ് ബാധിച്ചത്. രാജ്യത്ത് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു.
3 കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കാസാൻ മേർച്ചയുടെ നേതൃത്വത്തിലാണ് ഇന്ന് ഭാരത് ബന്ദ് നടന്നത്. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണിവരെയായിരുന്നു ബന്ദ്. ഭാരത് ബന്ദിന് സമാന്തരമായി ബിഹാറിൽ ആർജെഡിയുടെ ആഭിമുഖ്യത്തിൽ ബിഹാർ സംസ്ഥാന ബന്ദും നടത്തി. ബീഹാർ നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങങ്ങൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു ബിഹാറിൽ ബന്ദ്.
Story Highlights- bharat bandh mixed response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here