Advertisement

ആദായ നികുതി വകുപ്പ് പരിശോധന നടന്നത് തര്‍ക്കത്തെ തുടര്‍ന്നെന്ന് കിഫ്ബി അധികൃതര്‍

March 26, 2021
1 minute Read
KIIFB

ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ വിശദീകരണം നല്‍കി കിഫ്ബി ഉദ്യോഗസ്ഥര്‍. കിഫ്ബിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തിയത്. ടിഡിഎസ് അടക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആദായ നികുതി വകുപ്പിന്റെ നടപടിക്ക് കാരണം. ടിഡിഎസ് അടയ്‌ക്കേണ്ടത് കിഫ്ബി അല്ലെന്നും പദ്ധതി നടത്തിപ്പ് ഏജന്‍സികളാണെന്നും വിശദീകരണം.

ഇന്നലെ പത്ത് മണിക്കൂറോളമാണ് കിഫ്ബി ആസ്ഥാനത്ത് പരിശോധന നടന്നത്. ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കം സ്ഥലത്തെത്തിയിരുന്നു. പുറത്തിറങ്ങിയ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല.

Read Also : കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നു

ഇന്നലെ ഉച്ചയോട് കൂടിയാണ് പരിശോധന ആരംഭിച്ചത്. ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ അസ്വാഭാവികതയില്ലെന്ന് കിഫ്ബി അധികൃതര്‍ പറഞ്ഞിരുന്നു. ആദായ നികുതി വകുപ്പ് തൃപ്തരാണെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ചന്ദ്രബാബു പറഞ്ഞിരുന്നു. കിഫ്ബി വന്ന ശേഷമുള്ള പണമിടപാടുകളും രേഖകളുമാണ് പരിശോധിച്ചത്. പ്രത്യേകിച്ചൊന്നും ഇല്ലെന്നും മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Story Highlights- kiifb, income tax department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top