കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബോളിവുഡ് താരങ്ങളുടെ നിശാ പാർട്ടി; നടപടിയുണ്ടാകുമെന്ന് സൂചന

ബോളിവുഡ് താരങ്ങൾക്ക് എതിരെ പൊലീസ് നടപടിക്ക് സാധ്യത. രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ കൊവിഡ് മാനദണ്ഡങ്ങൾ മറികടന്ന് നിശാപാർട്ടി നടത്തിയെന്ന പരാതിയിലാണ് മുംബൈ പൊലീസിന്റെ നടപടി.
ബോളിവുഡ് താരം മലൈക അറോറയുടെ സഹോദരിയും നടിയുമായ അമൃത അറോറയുടെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പാർട്ടിയാണ് വിവാദമായത്. അർജുൻ കപൂർ, കരൺ ജോഹർ, സീമ ഖാൻ, കരിഷ്മ കപൂർ, ഗൗരി ഖാൻ, മനീഷ് മൽഹോത്ര, സഞ്ജയ് കപൂർ, മഹദീപ്, നടാഷ പൂനാവാല എന്നിവരെല്ലാം നിശാ പാർട്ടിയിൽ പങ്കെടുത്തിരുന്നു. നിശാ പാർട്ടിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
സംഭവത്തിൽ വിവിധ സംഘടകൾ ബോളിവുഡ് താരങ്ങൾക്കെതിരെ ഉയർത്തിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ഇടപെടൽ. വിഷയം പരിശോധിക്കുകയാണെന്നും ഉചിതമായ നടപടിയുണ്ടാകുമെന്നും മുംബൈ പൊലീസ് അറിയിച്ചു.
രോഗവ്യാപനം രൂക്ഷമായതിന് പിന്നാലെ മുംബൈയിൽ സാമൂഹികമായ ഒത്തുചേരലുകൾക്ക് പൊലീസ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ വിലക്കുകൾ ലംഘിച്ചാണ് താരങ്ങൾ ഒത്തുചേർന്നത്.
Story Highlights- police may take action against bollywood actors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here