രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന; റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്ക്

steep hike in covid cases india

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് ആശങ്ക പടർത്തി കൊവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59, 118 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 257 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കൊവിഡ് നിരക്കാണ് ഇത്. ഇതോടെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,46,652 ആയി, മരണസംഖ്യ 1,60,949 ആയി. 24 മണിക്കൂറിനിടെ 32,987 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1.12,64,637 ആയി. 4,21,066 ആണ് ആക്ടീവ് കേസുകളുടെ എണ്ണം.

രാജ്യത്തെ പത്ത് ജില്ലകളിൽ രോഗവ്യാപനം ഉയരുന്നു. മഹാരാഷ്ട്രയിലെ രണ്ടു ജില്ലകളിൽ ഏപ്രിൽ 4 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നാന്ദേഡ്, ബീഡ് ജില്ലകളിലാണ് നിയന്ത്രണം. പഞ്ചാബ് ,കർണാടക, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും രോഗവ്യാപനം ഉയരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ബംഗുളൂരൂവിൽ എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

അതേസമയം രാജ്യത്ത് ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 5 കോടി 55 ലക്ഷം കടന്നു.

Story Highlights- steep hike in covid cases india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top