Advertisement

സൈറസ് മിസ്ത്രിയെ ടാറ്റ സൺസ് ചെയർമാനായി പുനർനിയമിച്ച നടപടി സുപ്രിംകോടതി റദ്ദാക്കി

March 26, 2021
1 minute Read
Supreme Court Backs Removal Of Cyrus Mistry

സൈറസ് മിസ്ത്രിയെ ടാറ്റ സൺസ് ചെയർമാനായി പുനർനിയമിച്ച നടപടി സുപ്രിംകോടതി റദ്ദാക്കി. ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യുണൽ ഉത്തരവാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.

ടാറ്റ സൺസ് നൽകിയ ഹർജിയിലാണ് നടപടി. വേർപിരിയലുമായി ബന്ധപ്പെട്ട ഉപാധികൾ ടാറ്റ ഗ്രൂപ്പിനും, സൈറസ് മിസ്ത്രിക്കും തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയ ടാറ്റ സൺസ് ബോർഡിന്റെ തീരുമാനം 2019 ഡിസംബർ പതിനെട്ടിനാണ് ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യുണൽ റദ്ദാക്കിയത്.

Story Highlights- Supreme Court Backs Removal Of Cyrus Mistry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top