പ്രചാരണത്തിനിടെ ഉണ്ടായ അക്രമം സിപിഐഎമ്മിന്റെ ആസൂത്രിത ശ്രമമെന്ന് ബിജെപി

തിരുവനന്തപുരം ചെമ്പഴന്തിയിൽ കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവം സിപിഐഎമ്മിൻ്റെ ആസൂത്രിത ശ്രമമെന്ന് ബിജെപി നേതാക്കളായ കുമ്മനം രാജശേഖരനും ശോഭാ സുരേന്ദ്രനും. സിപിഐഎമ്മിൻ്റെ പ്രൊഫഷണൽ ക്രിമിനലുകൾ അക്രമം നടത്തുന്നുവെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദിക്കുന്നില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഫാസിസ്റ്റ് സമീപനമാണ് സിപിഐഎമ്മിനുള്ളതെന്നും പരാജയ ഭീതി കൊണ്ടാണ് ആക്രമണം നടത്തുന്നതെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു.
Read Also : ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി-സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം
ഇന്നലെയായിരുന്നു സംഘർഷം നടന്നത്. ശോഭാ സുരേന്ദ്രൻ്റെ വാഹന പര്യടനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ബിജെപി സ്ഥാനാർത്ഥിയുടെ പ്രചാരണ വാഹനം വരുന്ന സ്ഥലത്തു സിപിഐഎം പ്രവർത്തകർ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.
കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. സംഘർഷം ഉണ്ടാക്കിയ സിപിഐഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ശോഭ സുരേന്ദ്രൻ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here