യുഡിഎഫ് അന്നംമുടക്കികള്‍; റേഷനും ഭക്ഷ്യകിറ്റും തടയുന്ന യുഡിഎഫ് നടപടിക്കെതിരെ ജനരോഷം ഉയരണമെന്ന് സിപിഐഎം

യുഡിഎഫ് അന്നംമുടക്കികളെന്ന ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. റേഷനും ഭക്ഷ്യക്കിറ്റും തടയുന്ന യുഡിഎഫ് നടപടിക്കെതിരെ ജനരോഷം ഉയരണം. തെരഞ്ഞെടുപ്പ് തിരിച്ചടി മുന്നില്‍കണ്ടുള്ള പ്രതിപക്ഷത്തിന്റെ പരിഭ്രാന്തി പ്രകടമായിരിക്കുകയാണ്. പ്രതിസന്ധികള്‍ക്കു നടുവില്‍ നിന്നും നാടിനെ പിടിച്ചുയര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ അട്ടിമറിക്കുന്നു. പ്രതിപക്ഷത്തിന്റേത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here