വോട്ടിംഗ് ഒരു കരാറല്ല, ജനങ്ങൾ നൽകുന്ന അസൈൻമെന്റ്, റൈറ്റ് ടു റീ കാൾ അനുയോജ്യമായ പ്രസ്‌താവന; വൺ സിനിമയെക്കുറിച്ച് പ്രതികരിച്ച് ജീത്തു ജോസഫ്

മമ്മൂട്ടി ചിത്രം വൺ നെ പ്രശംസിച്ച് സംവിധായകൻ ജീത്തു ജോസഫ്. ‘വോട്ടിംഗ് ഒരു കരാറല്ല. നിങ്ങൾ നൽകുന്ന ഒരു അസൈൻമെന്റാണ് . ജനങ്ങൾ നിയോഗിക്കുന്നവരെ തിരിച്ചു വിളിക്കാൻ അവർക്ക് അവകാശമുണ്ടെന്നും റൈറ്റ് ടു റീ കാൾ എന്നത് സിനിമയ്ക്ക് അനുയോജ്യമായ പ്രസ്താവനയാണെന്നും’ അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. വൺ സിനിമയുടെ റിലീസിന് ശേഷം റൈറ്റ് ടു റീ കാൾ എന്ന ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ്.
കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ വൺ എന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ രചനയിൽ സന്തോഷ് വിശ്വനാഥാണ് വൺ സംവിധാനം ചെയ്തിരിക്കുന്നത്.
അതേസമയം തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് റിലീസ് ചെയ്ത ചിത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയാണെന്ന അഭ്യൂഹമുണ്ടായിരുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്നത് പിണറായി വിജയനോട് സാമ്യമുള്ള കഥാപാത്രമാണെന്ന തരത്തിൽ പ്രഖ്യാപനഘട്ടം മുതൽ ചർച്ചകളും വന്നിരുന്നു. എന്നാൽ മമ്മൂട്ടിയുടെ കഥാപാത്രം പിണറായി വിജയനുമായി യാതൊരു സാമ്യവുമില്ലന്ന് സംവിധായകനും കഥാകൃത്തുക്കളും വ്യക്തമാക്കിയിരുന്നു.
Read Also : ജനഹൃദയങ്ങളില്‍ നമ്പര്‍ ‘വണ്‍’ ആയി മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍
Story Highlights- Director Jeethu Joseph About ONE Movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here