Advertisement

ദുഃഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ തുറന്നുപ്രവര്‍ത്തിക്കും

March 27, 2021
0 minutes Read

പൊതുഅവധി ദിവസങ്ങളാണെങ്കിലും ദുഃഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ തുറന്നുപ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് പെന്‍ഷനും ശമ്പളവും വിതരണം ചെയ്യാനാണ് സര്‍ക്കാരിന്റെ ക്രമീകരണം.

പരിഷ്‌കരണത്തിന് ശേഷമുള്ള പുതുക്കിയ ശമ്പളവും പെന്‍ഷനും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പൊതുഅവധി ദിവസങ്ങള്‍ പ്രവൃത്തി ദിവസമാക്കിയതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ മൂന്നിന് മുന്‍പ് ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായാണ് ക്രമീകരണമെന്നും ഉത്തരവ് വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ ഹാജരാകുന്ന ജീവനക്കാര്‍ക്ക് മറ്റൊരു ദിവസം അവധി അനുവദിക്കും. എന്നാല്‍ ക്രൈസ്തവ വിഭാഗത്തില്‍പെട്ട ജീവനക്കാര്‍ക്ക് ഈ ദിവസങ്ങളില്‍ നിയന്ത്രിത അവധിയായിരിക്കും.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top