നിഗൂഢതകൾ ഒളിപ്പിച്ച് ജോജു ജോർജും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ‘സ്റ്റാർ’, ഏപ്രിൽ 9 ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും

അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമിച്ച് പൃഥ്വി രാജ് , ജോജു ജോർജ് എന്നിവർക്കൊപ്പം ഷിലു ഏബ്രഹാമും മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് സ്റ്റാർ. ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രം ഏപ്രിൽ 9 തിയറ്റർ റിലീസിങ്ങിന് ഒരുങ്ങിയിരിക്കുകയാണ്.
ചിത്രത്തിൽ അഥിതി താരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു. റോയ് എന്ന ഗൃഹനാഥനായി ജോജു എത്തുമ്പോൾ ഡെറിക് എന്ന ഡോക്ടറെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ആർദ്ര എന്ന നായിക കഥാപാത്രമായാണ് ഷിലു എബ്രഹാം എത്തുന്നത്.
റോയിയും ആർദ്രയും മക്കളുമടങ്ങുന്ന കുടുംബത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ നടക്കുന്ന പ്രശ്നങ്ങളും അതിലേക്ക് കടന്നു വരുന്ന ഡോ. ഡെറിക് പ്രശ്നങ്ങൾക്കുള്ള കാരണം കണ്ടെത്തുന്നതും പരിഹാരമാകുന്നതുമാണ് കഥയുടെ ഇതിവൃത്തം.
ബേബി ശ്രീലക്ഷ്മി, സാനിയ ബാബു , ഗായത്രി അശോക്, തന്മയ് മിഥുൻ , ജാഫർ ഇടുക്കി , സബിത , ഷൈനി സാറ, രാജേഷ് ജി , സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നവാഗതനായ സുവിൻ എസ് സോമശേഖരന്റേതാണ് രചന. എം. ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്.
Read Also : സൈക്കളോജിക്കൽ ത്രില്ലർ ചിത്രവുമായി സണ്ണി ലിയോണി വീണ്ടും മലയാളത്തിലേക്ക്
ഹരിനാരായണന്റെതാണ് വരികൾ. തരുൺ ഭാസ്കരനാണ് ഛായാഗ്രാഹകൻ, ബാദുഷയാണ് പ്രൊജക്റ്റ് ഡിസൈനർ. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
Story Highlights- Joju Geroge , Prithviraj , Sheelu Abraham Starrer Thriller Movie Star , Release On April 9th
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here