Advertisement

എടക്കരയെയും വണ്ടൂരിനെയും വേറൊരു റേഞ്ചാക്കി മൈജി, പുതിയ ഷോറൂമുകൾ പ്രവർത്തനമാരംഭിച്ചു

March 27, 2021
Google News 3 minutes Read

ഏറ്റവും നല്ല ഗാഡ്ജറ്റ് ഏറ്റവും നല്ല ലാഭത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന മൈജിയുടെ പുതിയ ഷോറൂം എടക്കരയിലും വണ്ടൂരും പ്രവർത്തനമാരംഭിച്ചു. നാടിന്റെ ഗാഡ്ജറ്റ് സ്വപ്നങ്ങൾക്ക് കൂടുതൽ നിറംപകർന്ന് ഏറ്റവും മികച്ച കളക്ഷനുകളുമായി വണ്ടൂർ കാളികാവ് റോഡിലെ ടി.കെ ടവറിലും, എടക്കര മുസ്ലിയാരങ്ങാടിയിലെ ആയിഷ ടവറിലുമാണ് മൈജിയുടെ പുതിയ ഷോറൂമുകൾ ആരംഭിച്ചത്. ഷോറൂമുകളുടെ ഉദ്ഘാടനം ചെയർമാൻ & മാനേജിങ് ഡയറക്ടർ ഷാജിയും, മാതാവ് കുഞ്ഞീമ്മ ഹജ്ജുമ്മയും വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് മൈജി നൽകുന്ന 1000 രൂപ ക്യാഷ്ബാക്ക് ഓഫർ ശ്രദ്ധേയമാണ്. മൈജി എടക്കരയിലും വണ്ടൂരും ഓരോ 10000 രൂപയുടെ പർച്ചേസിനും 1000 രൂപ ക്യാഷ്ബാക്ക് വൗച്ചറായി ലഭിക്കുന്നു. 4999 – 9999 രൂപയ്ക്ക് ഇടയിലുള്ള മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ 3 ലിറ്ററിന്റെ പ്രഷർകുക്കർ സൗജന്യമായി ലഭിക്കുന്നു. കൂടാതെ വിവിധ ബ്രാൻഡുകളുടെ ഏറ്റവും പുതിയ മൊബൈൽ ഫോണുകൾ മറ്റെങ്ങുമില്ലാത്ത വിലക്കുറവിൽ മൈജിയിൽ നിന്നും ലഭിക്കുന്നു. മലപ്പുറം ജില്ലയിലെ എല്ലാ ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണ്.

ടി വി കളിൽ ലോകോത്തര ബ്രാൻഡുകളുടെ വിവിധ സൈസുകളിലുള്ള LED/ SMART TV ഓപ്ഷനുകൾ ഒരുക്കിയിരിക്കുന്നു. ലാപ്‌ടോപ്പുകളുടെ മികച്ച കളക്ഷനൊപ്പം ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ വമ്പൻ ഉദ്‌ഘാടന ഓഫറുകളും മൈജിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഓൺലൈൻ വിദ്യാഭ്യാസം വ്യാപകമായ ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്കു വേണ്ടി കംപ്യൂട്ടറുകൾക്കും ടാബ്ലെറ്റുകൾക്കും സ്‌പെഷ്യൽ ഓഫറുകൾ മൈജി, എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്.

A.C കളുടെ വിപുലമായ കളക്ഷനും പുതിയ മൈ ജി ഷോറൂമുകളിലെ പ്രത്യേകതയാണ്. പഴയ A.C എക്സ്ചേഞ്ച് ചെയ്ത്, വൈദ്യുത ഉപഭോഗം കുറഞ്ഞ സ്റ്റാർ റേറ്റഡ് A.C സ്വന്തമാക്കാം. ഫൈനാൻസ് സൗകര്യം വഴിയും AC സ്വന്തമാക്കാനുള്ള അവസരം, കൂടാതെ തെരഞ്ഞെടുത്ത മോഡൽ AC കളോടൊപ്പം സ്റ്റെബിലൈസർ തികച്ചും സൗജന്യമായി ലഭിക്കുന്നു.

ഇതിനെല്ലാം ഉപരി എടക്കര മൈജിയിൽ വീട്ടിലേക്കാവശ്യമായ അനവധി ഗൃഹോപകരണങ്ങളുടെ കളക്ഷൻ 50 % വരെ വിലക്കിഴിവിൽ നേടാൻ അവസരമൊരുക്കിയിരിക്കുന്നു. എക്സ്ചേഞ്ച് ഓഫറായി ഏതും ഏതിനോടും മാറ്റി വാങ്ങാൻ മൈജിയിൽ സാധിക്കും.

ഉപഭോഗ്താക്കൾക്കായി 10 % വരെ ക്യാഷ് ബാക് ഓഫർ ഉൾപ്പെടെ നിരവധി ഫിനാൻസ് സ്കീമുകൾ മൈ ജി യിൽ ഒരുക്കിയിരിക്കുന്നു. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്/ ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും.

www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്‌സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്സ്പ്രസ്സ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേയ്ക്കുമെത്തുന്നു.

Story Highlights- myG New Showroom Opened Wandoor And Edakkara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here