ഇന്ത്യയിലെ ആദ്യത്തെ 200MP ZEISS APO ടെലിഫോട്ടോ ക്യാമറ സ്മാർട്ട്ഫോൺ; വിവോ X200 സീരീസ് പ്രീ ബുക്കിങ് myGയിൽ ആരംഭിച്ചു
വിവോ എക്‌സ്200 സീരീസ് പ്രീ ബുക്കിംഗ് myGയിൽ ആരംഭിച്ചു. ഇതിൽ ടോപ്പ് മോഡലായ എക്‌സ്200 പ്രോ, ഇന്ത്യയിലെ ആദ്യത്തെ 200MP ZEISS APO ടെലിഫോട്ടോ ക്യാമറ സ്മാർട്ട്ഫോൺ, ദൂരത്തുള്ളതും സമീപത്തുഉള്ള ചിത്രങ്ങൾ, രാത്രിദൃശങ്ങൾ, പോർട്രെയിറ്റുകൾ എന്നിവയ്ക്ക് അനുയോജ്യമായി രൂപകൽപ്പന ചെയ്ത വിവോ എക്‌സ്200 സീരീസിന് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനൊപ്പം 50MP ZEISS ട്രൂ കളർ മെയിൻ ക്യാമറയും, സോണിയുടെ കസ്റ്റമൈസ് ചെയ്ത എൽവൈടി സെൻസറും അടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ സെമിസോളിഡ് സ്റ്റേറ്റ് ബാറ്ററിയായ 6000എംഎഎച്ച് ശേഷിയാണ് ഫോണിന് വരുന്നത്. മീഡിയടെക്ക് ഡൈമൻസിറ്റി 9400 ചിപ്സെറ്റ്, വി3പ്ലസ് ചിപ്പ് എന്നിവയുടെ പവർ ലഭിക്കുന്നു. 90W ഫ്ലാഷ് ചാർജിംഗ്, 30W വയർലെസ് ചാർജിംഗ് എന്നിവയോടൊപ്പം IP68, IP69 സർട്ടിഫിക്കേഷനുകളും ലഭ്യമാണ്. ZEISS മാസ്റ്റർ കളർ ഡിസ്പ്ലേയിൽ 6.78” 1.5K അമോൾഡ് ക്വാഡ് കർവ് ഐ പ്രൊട്ടക്ഷൻ പാനലും, 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സും, LTPO ടെക്‌നോളജിയും, 11 മടങ്ങ് ഡ്രോപ്പ് റെസിസ്റ്റൻസ് ഉള്ള ആർമർ ഗ്ലാസും ഉൾക്കൊള്ളുന്നു.
ഇതിന് 8.2mm ഘനവും 223 ഗ്രാം ഭാരവും ഉള്ള സുന്ദരമായ ഡിസൈനുണ്ട്. വിവോ എക്‌സ്200 പ്രോ (16+512) യ്ക്ക് 94,999 രൂപയാണ് വിലവരുന്നത്. വിവോ എക്‌സ്200 (16+512) യ്ക്ക് 71,999 രൂപയും വിവോ എക്‌സ്200 (12+256) ന് 65,999 രൂപയും വിലവരുന്നു. മാസം 2,750 നൽകി 24 മാസത്തെക്കുള്ള ഇഎംഐ സ്കീമും ലഭ്യമാണ്. myG , myG ഫ്യൂച്ചർ എന്നിവയിൽ പ്രീ ബുക്കിങ് ചെയ്താൽ നോ കോസ്റ്റ് ഇഎംഐ, സീറോ ഡൗൺ പേയ്മെന്റ്, 10% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്, അല്ലെങ്കിൽ വി-അപ്ഗ്രേഡ് എക്‌സ്‌ചേഞ്ച് ബോണസും കൂടാതെ ഒരു വർഷത്തെ ഫ്രീ അഡിഷണൽ എക്സ്റ്റെൻഡഡ് വാറന്റി എന്നിവയും മറ്റ് ഓഫേഴ്സും ലഭ്യമാണ്.
Story Highlights : Vivo X200 series pre booking has started on myG
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here