ഉറപ്പാണ് എൽഡിഎഫ് എന്ന് പറയുന്നത് കള്ള വോട്ടിന്റെ ഉറപ്പ്; ആഴക്കടൽ മത്സ്യബന്ധന കരാറിൽ മുഖ്യമന്ത്രി ഒന്നാം പ്രതി: രമേശ് ചെന്നിത്തല

ഉറപ്പാണ് എൽഡിഎഫ് എന്ന് പറയുന്നത് കള്ള വോട്ടിന്റെ ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മുഖം പല വോട്ട് എന്നതാണ് എൽഡിഎഫ് നയം. ഇരട്ട വോട്ടിൽ തനിക്ക് രാഷ്ട്രീയമില്ല. കോൺഗ്രസിൽ വോട്ട് ഇരട്ടിപ്പ് ഉണ്ടെങ്കിൽ അതും നീക്കം ചെയ്യണമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ വിളിച്ചു. ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടെങ്കിൽ അത് വ്യക്തമാക്കണം. ആഴക്കടൽ മത്സ്യബന്ധന കരാറിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്നും മേഴ്സിക്കുട്ടിയമ്മ രണ്ടാം പ്രതിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Read Also : സൗജന്യ ഭക്ഷ്യ വിതരണം വിലക്കിയ നടപടി; കഞ്ഞിവച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ
കുട്ടികൾക്ക് അരി നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കരിഞ്ചന്തക്കാരന്റെ മനസാണ് സർക്കാരിന്. കുട്ടികളുടെ ഭക്ഷണം വെച്ച് സർക്കാർ രാഷ്ട്രീയം കളിക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉള്ളതിനാൽ ഏപ്രിൽ 6 ന് ശേഷം അരി വിതരണം നടത്തണമെന്നാണ് താൻ പറഞ്ഞത്. അതല്ലാതെ കുട്ടികൾക്ക് അരി നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആലപ്പുഴയിൽ പറഞ്ഞു.
Story Highlights- ramesh chennithala against ldf government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here