രാഷ്ട്രപതിക്ക് വിദഗ്ധ ചികിത്സ; ഡൽഹി എയിംസിലേയ്ക്ക് മാറ്റി

നെഞ്ചുവേദയെ തുടർന്ന് ചികിത്സയിലായിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിദഗ്ധ ചികിത്സ നൽകും. ഇതിനായി രാഷ്ട്രപതിയെ ഡൽഹി എയിംസിലേക്ക് മാറ്റി. രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നലെ രാവിലെയായിരുന്നു രാഷ്ട്രപതിയെ ഡൽഹിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നിരീക്ഷണലായിരുന്ന രാഷ്ട്രപതിയെ വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

Story Highlights- Ramnath kovind, AIIMS

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top