Advertisement

ഭൂമിയിലെ ചൂട് നിയന്ത്രിക്കും, സൂര്യനെ ഭാഗികമായി മറയ്ക്കും, പദ്ധതിയുമായി ബിൽഗേറ്റ്സ്

March 28, 2021
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൂമിയെയും കാലാവസ്ഥാ ക്രമത്തെയും മാറ്റി മറിക്കാൻ ശേഷിയുള്ള ആശയവുമായി മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽഗേറ്റ്സ്. ആഗോളതാപനത്തെ നേരിടാൻ ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറക്കുക എന്നതാണ് ബിൽ ഗേറ്റ്സ് മുന്നോട്ടു വെക്കുന്ന ആശയം. അതായത് സൂര്യനെ ഭാഗികമായി മറക്കുക.

എന്നാൽ ആശയം വെറുതേയങ് പറഞ്ഞു പോവുക മാത്രമല്ല ബിൽ ഗേറ്റ്സ് ചെയ്തത്, ഹാർവാർഡ് സർവകലാശാലയിൽ സോളാർ എൻജിനീയറിങ് റിസർച്ച് പ്രോഗ്രാമിന് വേണ്ട സാമ്പത്തിക സഹായങ്ങളും ബിൽഗേറ്റ്സ് നൽകി കഴിഞ്ഞു. ഭൂമിയിലെ ഉപരിതലത്തിലേക്കെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറയ്ക്കുന്നതിലെ പ്രയോഗികതയാണ് ഈ പദ്ധതിയിലൂടെ പഠിക്കുന്നത്. സൂര്യ പ്രകാശം തടയുകയെന്ന ആശയത്തെ ശാസ്ത്രലോകം ഇപ്പോഴും കാര്യമായ ഗൗരവത്തിലെടുത്ത് പഠനവിധേയമാക്കിയിട്ടില്ല എന്നതാണ് വെല്ലുവിളി. വൈകാതെ ഈ നില മാറാനും സാഹചര്യമുണ്ട്. ഇതിന്റെ സൂചനയാണ് അമേരിക്കൻ സർക്കാർ നാഷണൽ അക്കാദമിക്സ് ഓഫ് സയൻസ് , എൻജിനീയറിങ് , മെഡിസിൻ (എൻഎസിഇഎം) ജിയോ എൻജിനീയറിങ്ങിനായി അനുവദിച്ച 100 ദശലക്ഷം ഡോളർ.

SCoPEx എന്നാണ് ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ നടത്തുന്ന പരീക്ഷണത്തിന്റെ പേര്. അന്തരീക്ഷത്തിന്റെ ഏതാണ്ട് 20 കിലോമീറ്റർ ഉയരത്തിൽ ബലൂൺ ഉപയോഗിച്ച് സൂഷ്മാണുകണങ്ങളെ എത്തിക്കുകയാണ് പരീക്ഷണത്തിനായി ചെയ്യുന്നത്. 100 ഗ്രാം മുതൽ രണ്ട് കിലോഗ്രാം വരെ ഭാരത്തിലുള്ള സൂഷ്മാണുകണങ്ങൾ ഇവിടെ നിന്നും അന്തരീക്ഷത്തിലേക്ക് വിടും. ഏതാണ്ട് പരമാവധി ഒരു കിലോമീറ്റർ നീളത്തിലും നൂറ് മീറ്റർ വീതിയിലുമായിട്ടായിരിക്കും ഇത് പരക്കുകയെന്ന് കരുതപ്പെടുന്നു. തുടർന്ന് ഈ എയറോസോൾ മേഘത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വിവരശേഖരണം നടത്തുകയുമാണ് ഗവേഷകർ ചെയ്യുക.

അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ചൂടേറിയ അഞ്ച് വർഷങ്ങളാണ് 2015 മുതൽ 2019 വരെയുള്ളത്. ആഗോളതാപനത്തെ നേരിടാനുള്ള മാർഗങ്ങൾ എത്രയും വേഗം സ്വീകരിക്കേണ്ടതുണ്ടെന്ന് ശാസ്ത്രലോകം പലപ്പോഴായി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് ആർക്കും വ്യക്തതയിലെങ്കിലും അതിന്റെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് ബിൽഗേറ്റ്‌സിന്റെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന പഠനം ലക്ഷ്യം വെക്കുന്നത്.

Read Also :കൃത്രിമ മാംസം ഭക്ഷിക്കുന്നു, ഇലക്ട്രിക് കാറിൽ സഞ്ചാരം, കാർബൺ പുറംതള്ളൽ തടയാൻ വിമാനയാത്ര കുറച്ചു; കാലാവസ്ഥ വ്യതിയാനത്തെ തടയാൻ ബിൽ ഗേറ്റ്സ് ചെയ്യുന്നത്!

Story Highlights: Bill Gates-funded Study to Dim Sunlight , ‘Horrific’ Climate Change

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement