Advertisement

കൃത്രിമ മാംസം ഭക്ഷിക്കുന്നു, ഇലക്ട്രിക് കാറിൽ സഞ്ചാരം, കാർബൺ പുറംതള്ളൽ തടയാൻ വിമാനയാത്ര കുറച്ചു; കാലാവസ്ഥ വ്യതിയാനത്തെ തടയാൻ ബിൽ ഗേറ്റ്സ് ചെയ്യുന്നത്!

March 21, 2021
Google News 3 minutes Read

കലാവസ്ഥ വ്യതിയാനത്തെ തടയാൻ ലാബിൽ തയ്യാറാക്കിയ കൃത്രിമ മാംസം കഴിക്കണമെന്ന് ലോക കോടീശ്വരന്മാരിൽ ഒരാളായ ബിൽ ഗേറ്റ്സ് പറഞ്ഞത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാൽ കാർബൺ പുറംതള്ളൽ തടയാൻ താനിപ്പോൾ കൃത്രിമ മാംസം കഴിച്ചു തുടങ്ങിയെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അദ്ദേഹം. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്‌ഡിറ്റിന്റെ യൂസർമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ബിൽ ഗേറ്റ്സ്.

കാർബൺ പുറംതള്ളൽ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി താനിപ്പോൾ പരമാവധി വിമാനയാത്ര കുറയ്ക്കുകയും ഇടയ്‌ക്കെങ്കിലും കൃത്രിമ മാംസം ഭക്ഷിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. കൊവിഡിന് ഒരുപാടു മുമ്പേ മഹാമാരിയുടെ വരവ് പ്രവചിച്ച് അതിന് വേണ്ടി തയ്യാറെടുക്കാൻ വാദിച്ചിരുന്ന ബിൽ ഗേറ്റ്സ്, ഇപ്പോൾ വരാനിരിക്കുന്ന മറ്റൊരു വിനാശകരമായ ദുരന്തമായി ചൂണ്ടിക്കാട്ടുന്നത് കാലാവസ്ഥ വ്യതിയാനമാണ്.

ഭൂമിയുടെ കാർബൺ പുറംതള്ളൽ തടയാൻ ആളുകൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നാണ് ബിൽ ഗേറ്റ്സിനോട് റെഡ്‌ഡിറ്റ് യൂസർമാർ ചോദിച്ചത്. അതിനു പരമാവധി ഉപഭോഗം കുറയ്ക്കാനാണ് അദ്ദേഹം ഉപദേശിക്കുന്നത്. താനിപ്പോൾ വൈദ്യുത കാറുകളാണ് ഉപയോഗിക്കുന്നത്. വീട്ടിൽ സോളാർ പാനലുകളും ഉപയോഗിക്കുന്നു. ചിലപ്പോഴെങ്കിലും ഞാൻ കൃത്രിമ മാംസം ഭക്ഷിക്കാറുണ്ട്. കൂടാതെ ഹരിത വ്യോമയാന ഇന്ധനം വാങ്ങുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോൾ വിമാന യാത്ര ഏറെ കുറച്ചതായും വെളിപ്പെടുത്തി. ഹരിത ഗൃഹ വാതകങ്ങളുടെ ഉപയോഗം കുറക്കാൻ വീടുകളിൽ ഇലക്ട്രിക് പമ്പുകൾ പ്രചാരത്തിലാക്കുമെന്നും അതിനു വേണ്ടി താൻ ധനസഹായം നൽകുന്നുണ്ടെന്നും ബിൽ ഗേറ്റ്സ് കൂട്ടി ചേർത്തു.

ഒരുപാട് യാത്ര ചെയ്യാതെ മുന്നോട്ട് പോകാൻ സാധിക്കുമെന്ന് കൊവിഡ് കാലം നമ്മെ പഠിപ്പിച്ചതായി അദ്ദേഹം പറയുന്നു.

Read Also : ചൊവ്വയിൽ ഓക്സിജന്റെ ഉത്പാദനം; മോക്‌സിയ്ക്ക് സാധ്യമാകുമോ?

Story Highlights- Bill Gates says he’ll fly a lot less and eat more synthetic meat to fight climate change

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here