ചെന്നൈയിൽ കൊവിഡ് ബാധിച്ച് മലയാളി ദമ്പതിമാർ മരിച്ചു

ചെന്നൈയിൽ കൊവിഡ് ബാധിച്ച് വീട്ടിൽ അവശ നിലയിലായിരുന്ന മലയാളി ദമ്പതിമാർ മരിച്ചു. ചെന്നൈ നൈസപ്പാക്കത്ത് സ്ഥിരതാമസമാക്കിയ പാലക്കാട് കൊല്ലങ്കോട് സ്വദേശി കെ രവീന്ദ്രൻ, ഭാര്യ വന്ദന എന്നിവരാണ് മരിച്ചത്. ഒരാഴ്ചയായി സുഖമില്ലാതെ വീട്ടിൽ കഴിയുകയായിരുന്നു. ഇരുവരെയും പുറത്തേക്ക് കാണാതായതോടെ സംശയം തോന്നിയ അയൽക്കാരുടെ അന്വേഷണത്തിലാണ് ദമ്പതികളെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി കിൽപോക്ക് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്വകാര്യ സർവകലാശാലയിൽ പി ആർഒ ആയിരുന്ന രവീന്ദ്രനും, സ്വകാര്യ സ്കൂൾ ടീച്ചർ ആയ വന്ദനക്കും മക്കളില്ല.
Story Highlights- Malayalee couple died due to covid in Chennai
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here