തമിഴ്‌നാട് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതി; എ. രാജയ്‌ക്കെതിരെ കേസ്

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ഡി.എം.കെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ. രാജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. അണ്ണാ ഡി.എം.കെ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് സ്റ്റാലിന്റെ ചെരുപ്പിന്റെ വില പോലുമില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് റാലിക്കിടെ രാജയുടെ പരാമർശം. സംഭവത്തിൽ രാജയ്ക്കെതിരെ അണ്ണാ ഡി.എം.കെ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി.
അതേസമയം, രാജയെ തള്ളി ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ രംഗത്തുവന്നു. പ്രചാരണത്തിൽ നേതാക്കളെ അവഹേളിക്കുന്ന ഭാഷ ഉപയോഗിക്കരുതെന്ന് സ്റ്റാലിൻ നിർദേശിച്ചു
Story Highlights: A Raja, edappadi palaniswami
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here