Advertisement

ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തെ ന്യായീകരിച്ച് സീതാറാം യെച്ചൂരി

March 28, 2021
0 minutes Read

ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തെ ന്യായീകരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജുഡീഷ്യല്‍ അന്വേഷണം ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമല്ല. അന്വേഷണത്തെ എതിര്‍ത്ത കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ഭരണഘടന വായിക്കണമെന്നും സിതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിയ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടി സംശയാസ്പദമാണ്. കമ്മീഷന്റെ നടപടി ഭരണഘടനാ വിരുദ്ധമാണ്.

ശബരിമല വിഷയത്തിലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം ഏത് സാഹചര്യത്തിലാണെന്ന് മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സമിതിയും പരിശോധിക്കും. ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ല. സുപ്രിംകോടതിയില്‍ ഒന്‍പത് അംഗ ബെഞ്ച് വിധിപറഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top