കിറ്റ് വിതരണ വിവാദം; പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സുരേഷ് ഗോപി

കിറ്റ് വിതരണ വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സുരേഷ് ഗോപി. രമേശ് ചെന്നിത്തല നടത്തിയ ഇടപെടല്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം. സ്പ്രിംഗ്ലറിലും ചെന്നിത്തല മികച്ച ഇടപെടല്‍ നടത്തി. ഭക്ഷ്യ കിറ്റ് തട്ടിപ്പാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടങ്ങി വെച്ചത് കടകംപള്ളി സുരേന്ദ്രനാണ്. ആചാര സംരക്ഷണം കളങ്കപ്പെടുത്താതിരിക്കുക എന്നതാണ് ബിജെപി നിലപാടെന്നും സുരേഷ് ഗോപി ട്വന്റിഫോറിനോട് പറഞ്ഞു.
ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് ചെയ്തത്. സ്പ്രിംഗ്ലര്‍ കൊടിയ തട്ടിപ്പായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തി. കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജനങ്ങള്‍ക്ക് കിറ്റു നല്‍കുന്നത് സര്‍ക്കാരിന്റെ മേന്മയല്ല, കടമയാണ്. തെരഞ്ഞെടുപ്പ് കമ്മിഷനു തെറ്റായ പരാതി നല്‍കി അന്നം മുടക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണ്. പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Story Highlights: Suresh Gopi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here