Advertisement

ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്നു; കെ സുധാകരൻ

March 28, 2021
Google News 0 minutes Read
Left rig elections Sudhakaran

ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്നുവെന്ന് കെ സുധാകരൻ എം.പി. 80 വയസിന് മുകളിലുള്ളവർക്കുള്ള തപാൽ വോട്ടിൻ്റെ പേരിലും തട്ടിപ്പ് നടത്തുന്നു. സിപിഐഎം ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് ഉദ്യോഗസ്ഥരായി വനിതകളെയാണ് നിയോഗിക്കുന്നത്. പുരുഷന്മാർക്ക് പോലും എതിർക്കാൻ പറ്റാത്ത ഇടങ്ങളിൽ സ്ത്രീകൾക്ക് എങ്ങനെ പിടിച്ചു നിൽക്കാൻ കഴിയുമെന്നും കെ സുധാകരൻ ചോദിച്ചു. ഇടതുപക്ഷത്തെ വിജയത്തിലേക്ക് നയിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പ് നടപടികൾ ആധാറുമായി ലിങ്ക് ചെയ്യണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here