തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ നടത്തുമെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ

തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ തന്നെ നടത്തുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ.ആനകളുടെ എണ്ണം കുറയ്ക്കില്ല. കളക്ടറുമായുള്ള യോഗത്തിന് ശേഷം ഇക്കാര്യം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. പൂരം എക്‌സിബിഷൻ നടത്തേണ്ടെന്ന് പറഞ്ഞിട്ടില്ലയ അതുമായി ബന്ധപ്പെട്ട് അനാവശ്യ തടസമുണ്ടാക്കാന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എക്‌സിബിഷന് 200 പേർക്ക് മാത്രം അനുമതിയെന്ന തീരുമാനം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

തൃശൂർ പൂരം എക്സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി രംഗത്തെത്തിയിരുന്നു. എക്സിബിഷന് ഓൺലൈൻ ബുക്കിംഗ് എന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്നും പൂരം ഇല്ലാതാക്കുന്ന നടപടിയിൽ നിന്ന് ജില്ലാ ഭരണകൂടം പിന്മാറണമെന്നും സംഘാടക സമിതി ആവശ്യപ്പെട്ടിരുന്നു.

Story Highlights: Thrissur pooram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top