Advertisement

മലപ്പുറം വളാഞ്ചേരിയില്‍ നിന്ന് ഇരുപത്തൊന്നുകാരിയെ കാണാതായിട്ട് 20 ദിവസം പിന്നിടുന്നു

March 29, 2021
0 minutes Read

മലപ്പുറം വളാഞ്ചേരിയില്‍ നിന്ന് ഇരുപത്തൊന്നുകാരിയെ കാണാതായിട്ട് 20 ദിവസം പിന്നിടുന്നു. കഞ്ഞിപ്പുര കബീറിന്റെ മകള്‍ സുബിറ ഫര്‍ഹത്തിനെയാണ് ഈ മാസം 10 തിയതി മുതല്‍ കാണാതായത്. പൊലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇതുവരെയും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല.

മാര്‍ച്ച് 10 ന് പതിവ് പോലെ വളാഞ്ചേരിയിലെ ക്ലിനിക്കിലേക്കായി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് സുബിറ. വീടിന് 100 മീറ്റര്‍ മാത്രം അകലെയുള്ള ബന്ധുവിന്റെ വീട്ടിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടും ഉണ്ട്. വളാഞ്ചരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 20 ദിവസം പിന്നിട്ടിട്ടും പൊലീസിന് ഒന്നും കണ്ടെത്താനായിട്ടില്ല. സുബിറ ഫര്‍ഹത്തിന്റെ ഒരു വര്‍ഷത്തെ ഫോണ്‍ കോളുകള്‍ പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

മകളെ ആരോ അപായപ്പെടുത്തിയതായാണ് മാതാപിതാക്കള്‍ സംശയിക്കുന്നത്. പക്ഷെ അതിന് തക്ക വെളിവുകള്‍ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടും ഇല്ല. വിദേശത്തായിരുന്ന സുബിറ ഫര്‍ഹത്തിന്റെ പിതാവ് കബീര്‍ മകളുടെ തിരോധാനം അറിഞ്ഞ് ഈ മാസം 15 നാണ് നാട്ടില്‍ എത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചും സിസിടിവി ഫൂട്ടേജുകള്‍ ശേഖരിച്ചും ഡോഗ് സ്‌ക്വാഡ് പരിശോധനയും ഇതിനോടകം പൂര്‍ത്തിയായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top