ജോസ് കെ മാണിക്ക് എതിരെ വ്യാജ പ്രചാരണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്ക് എതിരെ വ്യാജ വിഡിയോ വഴി അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ജോസ് കെ മാണിയുടെ മുഖ്യ ഇലക്ഷന്‍ ഏജന്റായ ലോപ്പസ് മാത്യുവാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായ ശേഷം ഒരു വൈദികന്റെ പേരില്‍ സോഷ്യല്‍ മിഡിയ വഴി ജോസ് കെ മാണിയെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ചതായാണ് പരാതി. വിവിധ സോഷ്യല്‍ മിഡിയ ഗ്രൂപ്പുകള്‍ വഴി ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നുണ്ട്.
Read Also : പിറവം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ആരോപണം
പ്രചാരണത്തിന് പിന്നില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളുമാണ് എന്നും പരാതിയില്‍ പറയുന്നു. ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസര്‍ ടിക്കാറാം മീണയ്ക്കും കേന്ദ്ര ഇലക്ഷന്‍ കമ്മീഷനുമാണ് ഇപ്പോള്‍ ലോപ്പസ് മാത്യു പരാതി നല്‍കിയിരിക്കുന്നത്.
Story Highlights: jose k mani, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here