നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ളയ്ക്ക് കൊവിഡ്

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫറൂഖ് അബ്ദുള്ളയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

പിതാവിന് കൊവിഡ് സ്ഥിരീകരിച്ചെന്നും ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവായതെന്നും ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. താനും മറ്റ് കുടുംബാംഗങ്ങളും ക്വാറന്റീനിൽ പ്രവേശിക്കും. തങ്ങളുമായി അടുത്തിടപഴകിയവരോട് മുൻ കരുതൽ നടപടി സ്വീകരിക്കാനും ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.

Story Highlights: Farooq abdullah, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top