Advertisement

ഇ.ഡിക്കെതിരെ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക

March 30, 2021
1 minute Read

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സന്ദീപ് നായരോ താനോ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക പി. വി വിജയം ട്വന്റിഫോറിനോട്. താൻ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളതെന്നും തന്റെ പരാതിയിലാണ് ഇ.ഡിക്കെതിരെ പൊലീസ് കേസെടുത്തതെന്ന വാദം തെറ്റാണെന്നും അഭിഭാഷക ട്വന്റിഫോറിനോട് പറഞ്ഞു.

സന്ദീപ് കോടതിക്ക് മാത്രമാണ് പരാതി അയച്ചത്. തനിക്ക് ജാമ്യം നിഷേധിക്കാൻ ഇ.ഡി അനാവശ്യ ഇടപെടൽ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് കോടതിയെ സമീപിച്ചത്. ഡിജിപിക്ക് പരാതി നൽകണമെന്ന് സന്ദീപ് ആവശ്യപ്പെട്ടിട്ടില്ല. നൽകാത്ത പരാതിയിൽ എങ്ങനെ പൊലീസിന് കേസെടുക്കാൻ കഴിയുമെന്നും വിജയം ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി സമ്മർദം ചെലുത്തിയെന്ന സന്ദീപിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സന്ദീപിന്റെ അഭിഭാഷക ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വാർത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപിന്റെ അഭിഭാഷകയുടെ പ്രതികരണം.

Story Highlights: Enforcement directorate, sndeep nair, gold smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top