‘ജനങ്ങളുടെ മുന്‍പില്‍ വോട്ടിനുവേണ്ടി യാചിച്ചുനിന്നവരുടെ ഭാവം മാറും രൂപം മാറും’: ശ്രദ്ധ നേടി മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്റെ വാക്കുകള്‍

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുന്ന ചിത്രമാണ് വണ്‍. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിലെ ഒരു രംഗം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കേരളാ മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്.
മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്റെ ഒരു ഡയലോഗ് വിഡിയോയാണ് ശ്രദ്ധ നേടുന്നതും. കേരളം വീണ്ടുമൊരു തെരഞ്ഞെടുപ്പിന് സജ്ജമായിക്കുണ്ടിരിക്കുമ്പോള്‍ പ്രസക്തിയേറെയാണ് മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്റെ ഡയലോഗിന്.
Read more: ജനഹൃദയങ്ങളില്‍ നമ്പര്‍ ‘വണ്‍’ ആയി മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍
സന്തോഷ് വിശ്വനാഥനാണ് ചിത്രത്തിന്റെ സംവിധാനം. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഗോപി സുന്ദര്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. അതേസമയം ലേണിങ് ആപ്ലിക്കേഷനായ സൈലം ( XYLEM) ആണ് ചിത്രത്തിന്റെ എഡ്യുക്കേഷ്ണല്‍ പാര്‍ട്ണര്‍.
മികച്ച ഒരു രാഷ്ട്രീയ ചിത്രമായി വണ്‍ തിയേറ്ററുകളില്‍ കൈയടി നേടുമ്പോഴും ചില വൈകാരിക ബന്ധങ്ങളുടെ ആഴവും പരപ്പുവെല്ലാം പ്രതിഫലിക്കുന്നുണ്ട് ചിത്രത്തില്‍. മുരളി ഗോപി, ജോജു ജോര്‍ജ്, അലന്‍സിയര്‍, മാത്യൂസ്, ജഗദീഷ്, സലീം കുമാര്‍, മാമുക്കോയ, ഇഷാനി, നേഹ റോസ്, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങളും വണ്‍ എന്ന ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here