തെരഞ്ഞെടുപ്പ് സര്‍വേകളില്‍ വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ച് ധര്‍മജന്‍ ബോള്‍ഗാട്ടി

തെരഞ്ഞെടുപ്പ് സര്‍വേയില്‍ വിശ്വാസമില്ലെന്ന് ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ സിനിമാതാരം ധര്‍മജന്‍ ബോള്‍ഗാട്ടി. ജനങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ജീവിക്കാന്‍ വേണ്ടി കോമഡി ചെയ്യുമെങ്കിലും ജീവിതത്തില്‍ വെറും വാക്ക് പറയാറില്ല. തന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുകയും കുളത്തിലെറിയുകയും ചെയ്യുന്നതായും ധര്‍മജന്‍ പരാതിപ്പെട്ടു.
ധര്‍മജന്റെ പ്രചാരണ വേദികളില്‍ സെല്‍ഫിയൊടുക്കാന്‍ വോട്ടര്‍മാരുടെയും കുട്ടികളുടെയും തിരക്കാണ്. താരപദവി പ്രചാരണത്തിന്റെ വേഗത കൂട്ടിയെന്ന് ധര്‍മജന്‍. ബാലുശ്ശേരിയില്‍ കാറ്റ് മാറി വീശി തുടങ്ങിയെന്നും ബോള്‍ഗാട്ടിക്കാരന്‍ പറയുന്നു.
എന്നാല്‍ ബാലുശ്ശേരി ഉറപ്പാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവും വ്യക്തമാക്കി. അങ്ങനെയൊന്നും ബാലുശ്ശേരി കോട്ട തകര്‍ക്കാനാവില്ലെന്ന് സച്ചിന്‍ ഉറപ്പിച്ച് പ്രഖ്യാപിക്കുന്നു. നാടറിഞ്ഞ വികസനമാണ് വോട്ടായി മാറുന്നതെന്നും സച്ചിന്‍.
കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് പിടിച്ച് ഇരുമുന്നണികളെയും വിറപ്പിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും വ്യക്തമാക്കി. സംവരണ മണ്ഡലത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കായി ഇടതുപക്ഷം ഒന്നും ചെയ്തില്ലെന്ന പ്രചാരണവുമായാണ് ബിജെപി വോട്ടു തേടുന്നത്.
Story Highlights: dharmajan bolgatti, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here