കളമശേരിയില്‍ പെണ്‍കുട്ടിയുടെ ദുരൂഹ മരണം; അച്ഛനായുള്ള അന്വേഷണം ഊര്‍ജിതം

എറണാകുളം കളമശേരി മഞ്ഞുമ്മലിന് അടുത്ത് മുട്ടാറപ്പുഴയുടെ തീരത്ത് പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അച്ഛനായുള്ള അന്വേഷണം ഊര്‍ജിതമാക്കി. മകള്‍ വൈഗയുടെ മരണത്തില്‍ അച്ഛന്‍ സനുമോഹനായാണ് അന്വേഷണം തുടരുന്നത്.
സാനുമോഹന്റെ സുഹൃത്തിനെ ചോദ്യം ചെയ്തു. കാണാതായതിന് തൊട്ടു മുന്‍പ് മുബൈയിലുള്ള ഈ സുഹൃത്തിനെയാണ് സനു മോഹന്‍ വിളിച്ചത്. സനു മോഹനും വൈഗയും അവസാനം സഞ്ചരിച്ചിരുന്ന കാറും കാണാതായിരുന്നു. സുഹൃത്തും സാനു മോഹനും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നും വിവരം.
വാളയാർ ചെക്ക് പോസ്റ്റ് പിന്നിട്ട കാർ സനു മോഹൻ ആണോ ഓടിച്ചിരുന്നത് എന്ന് പൊലീസിന് ഇതുവരെ വ്യക്തമായിട്ടില്ല.സനു മോഹനായി ആയി കോയമ്പത്തൂരിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാണാതായ ദിവസം സനു മോഹൻ ഓടിച്ചിരുന്ന
കാറും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സനു മോഹൻറെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തിക ബാധ്യതകൾ ഉണ്ടോ എന്നറിയാൻ സനു മോഹൻ്റെ ഭാര്യയുടെ മൊഴി എടുക്കാനും പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Story Highlights: death, kalamassery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here