ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കിയതിന്റെ ഉത്തരവ് പുറത്ത്

ഇഎംസിസിയുമായുള്ള ധാരണാപത്രം ഫെബ്രുവരി 26 ന് റദ്ദാക്കിയതിന്റെ ഉത്തരവ് പുറത്ത്. ചേര്‍ത്തലയില്‍ ഇഎംസിസിക്ക് ഭൂമി അനുവദിച്ചുള്ള ഉത്തരവും റദ്ദാക്കിയിട്ടുണ്ട്. ധാരണാപത്രം റദ്ദാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രാവിലെ ആരോപിച്ചിരുന്നു.

ഇന്ന് രാവിലെ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കിയില്ലെന്ന് ആരോപിച്ചത്. ഇതിന് പിന്നാലെയാണ് ധാരണാപത്രം റദ്ദാക്കിയതിന്റെ ഉത്തരവ് പുറത്തായത്. ഫെബ്രുവരി 26 ന് തന്നെ ധാരണാപത്രം റദ്ദാക്കിയതായാണ് ഉത്തരവിലുള്ളത്.

ഇഎംസിസിയുമായുള്ള ധാരണപത്രം റദ്ദാക്കിയതായുള്ള ഉത്തരവിറക്കാതെ മുഖ്യമന്ത്രി വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top