ട്രെയിനില്‍ രാത്രി ഇനി ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയില്ല

ഫോണും ലാപ് ടോപ്പും ട്രെയിനില്‍ ഇനി രാത്രി സമയത്ത് ചാര്‍ജ് ചെയ്യാന്‍ കഴിയില്ല. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ചാര്‍ജ് ചെയ്യാന്‍ ഇനി റെയില്‍വെ അനുവദിക്കില്ല.

പ്ലഗ് പോയന്റുകളിലേക്കുള്ള വൈദ്യുത ബന്ധം ഈ സമയത്ത് വിച്ഛേദിക്കാന്‍ റെയില്‍വെ തീരുമാനിച്ചു. ട്രെയിനുകളില്‍ തീപിടുത്തം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വെസ്റ്റേണ്‍ റെയില്‍വേ മാര്‍ച്ച് 16 മുതല്‍ ഇത് നടപ്പിലാക്കിയിരുന്നു.

Story Highlights: indian railway, electricity

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top