Advertisement

നന്ദിഗ്രാമിലെ സംഘര്‍ഷം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

April 1, 2021
Google News 1 minute Read
west bengal election conflict

പശ്ചിമ ബംഗാള്‍ നിയമസഭ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനിടെ നന്ദിഗ്രാമില്‍ നടന്ന സംഘര്‍ഷത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരേ കല്ലേറുണ്ടായിരുന്നു. നന്ദിഗ്രാമിലെ സതേന്‍ഗരാബി മേഖലയില്‍വച്ചാണ് വാഹനവ്യൂഹത്തിന് നേരേ ആക്രമണമുണ്ടായത്.

വ്യാഴാഴ്ച രാവിലെ വെസ്റ്റ് മിഡ്‌നാപുരിലെ കേശ്പുരില്‍ തൃണമൂല്‍ പ്രവര്‍ത്തകനെ ഒരു സംഘം വെട്ടിക്കൊന്നു. തൃണമൂല്‍ പാര്‍ട്ടി ഓഫിസിന് മുന്നില്‍വച്ചാണ് പ്രവര്‍ത്തകനായ ഉത്തം ഗോലുയ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ ആരോപിച്ചു.

അതിനിടെ, നന്ദിഗ്രാമില്‍ വ്യാഴാഴ്ച രാവിലെ ബിജെപി പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെഖൂട്ടിയയില്‍ താമസിക്കുന്ന ഉദയ് ദുബെ എന്ന ബിജെപി പ്രവര്‍ത്തകനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.

Story Highlights: election commission, west bengal election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here